PUDUKAD-NEWS-PUTHUKAD-NEWS

തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസ്സിൽ ഇരട്ടക്കൊലപാതകം അടക്കം നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജുഗൽതേജും രണ്ട് കൂട്ടാളികളും അറസ്റ്റിൽ.

വാടാനപ്പള്ളി : 15.02.2026 തീയ്യതി വൈകീട്ട് 06.05 മണിയോടെ സി എസ് എം സ്കൂൾ-പുളിയം തുരുത്ത് റോഡിൽ പുതിയ NH 66 റോഡിൻറ ജോലികൾ നടക്കുന്ന ഓവർബ്രിഡ്‌ജിന് സമീപം രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ പ്രതികൾ മോട്ടോർ സൈക്കിൾ റെയ്‌സ് ചെയ്ത് അനധികൃതമായി കൈവശം വച്ചിരുന്ന പിസ്റ്റൾ പൊതുജനങ്ങൾക്ക് നേരെ ചൂണ്ടി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിനാണ്
വാടാനപ്പള്ളി തൃത്തല്ലൂർ വെസ്റ്റ് സ്വദേശി മേപ്പറമ്പിൽ വീട്ടിൽ ജുഗൽ തേജ് (19), പുളിയം തുരുത്ത് സ്വദേശികളായ മണക്കാട്ടുപടി വീട്ടിൽ സാലി (20), പുളിയംതുരുത്ത് വീട്ടിൽ അതുൽ കൃഷ്ണ (22) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ജുഗൽതേജിനെ കാപ്പ നിയമ പ്രകാരമുള്ള തൃശ്ശൂർ റേയ്ഞ്ച് ഡി ഐ ജി യുടെ ഉത്തരവ് പ്രകാരം 13-02-2026 തിയ്യതി തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നതാണ്. ഈ ഇത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ജുഗൽ തേജിനെതിരെ കാപ്പ നിയമപ്രകാരമുള്ള മറ്റൊരു കേസു കടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസ്സിലേക്കും തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
ജുഗൽതേജ് ഈ കേസു കൂടാതെ ചാവക്കാട്, അന്തിക്കാട്, പാവറട്ടി, അന്തിക്കാട്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി മൂർക്കനാട് ഇരട്ടക്കൊലപാതക കേസിലും, ഒരു പോക്സോ കേസ്സിലും, ഒരു കവർച്ചക്കേസിലും, രണ്ട് വധശ്രമക്കേസിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷൈജു എൻ ബി, എസ് ഐ മാരായ മുഹമ്മദ് റാഫി, ഷാഫി, എ എസ് ഐ കാജ ഹുസൈൻ, ജി എസ് സി പി ഒ മാരായ ലാൽകുമാർ, ശ്രീജിത്ത്, സുരേഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുള്ളത്.

Spread the love
See also  ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ ഭക്തജനസംഗമം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top