loader image
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും ക്രൈം ബ്രാഞ്ചിന് മുന്നിൽ; ചോദ്യം ചെയ്യൽ നിർണ്ണായകം

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും ക്രൈം ബ്രാഞ്ചിന് മുന്നിൽ; ചോദ്യം ചെയ്യൽ നിർണ്ണായകം

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് വീണ്ടും ക്രൈം ബ്രാഞ്ച് മുൻപാകെ ചോദ്യം ചെയ്യലിനായി ഹാജരാകും. ഹൈക്കോടതി അനുവദിച്ച ജാമ്യത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ഹാജരാകുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ രാഹുൽ അന്വേഷണവുമായി വേണ്ടത്ര സഹകരിച്ചില്ലെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന.

തിരുവനന്തപുരത്തും പാലക്കാടും വെച്ച് പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പീഡനം നടന്നുവെന്ന് പറയുന്ന കാലയളവിൽ രാഹുൽ ഉപയോഗിച്ചിരുന്ന ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും അവ വിറ്റുപോയെന്നും ചിലത് നഷ്ടപ്പെട്ടെന്നുമാണ് എംഎൽഎ നൽകിയ മറുപടി. പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്.

Also Read: സീറ്റ് കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ട, ലക്ഷ്യം പിണറായി സർക്കാരിനെ താഴെയിറക്കൽ; എ.കെ ആന്റണി

ഇന്നലെ വൈദ്യപരിശോധനയ്ക്കും വിശദമായ ചോദ്യം ചെയ്യലിനും ശേഷം വൈകുന്നേരമാണ് രാഹുലിനെ വിട്ടയച്ചത്. കോടതി നിർദ്ദേശപ്രകാരം ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടതുണ്ട്. കേസിൽ ഹൈക്കോടതി രാഹുലിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

See also  തിരുവനന്തപുരം വിമാനത്താവളത്തിന് ‘പാന്തർ’ കരുത്ത്; അത്യാധുനികമായ 3 അഗ്നിരക്ഷാ വാഹനങ്ങൾ കമ്മീഷൻ ചെയ്തു

The post രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും ക്രൈം ബ്രാഞ്ചിന് മുന്നിൽ; ചോദ്യം ചെയ്യൽ നിർണ്ണായകം appeared first on Express Kerala.

Spread the love

New Report

Close