തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കണം – എ.ഐ.ടി.യു.സി.

തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കണം – എ.ഐ.ടി.യു.സി.

തോട്ടംതൊഴിലാളികളുടെ കൂലിയും ആനുകൂല്യങ്ങളും കാലാനുസൃതമായി പുതുക്കണമെന്നും ഇക്കാര്യത്തിൽ ലേബർ കമ്മറ്റി  തീരുമാനമെടുക്കണമെന്നും പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് യൂണിയൻ നടത്തിയ വാഹന ജാഥ എച്ചിപ്പാറയിൽ  സി.പി.ഐ. പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ ഉദ്ഘാടനം ചെയ്തു.

കാരികുളത്ത് നടന്ന സമാപന യോഗം യൂണിയൻ പ്രസിഡൻ്റ്  എം.എ. ജോയ് ഉദ്ഘാടനം ചെയ്തു. വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ.കെ. രവി, പി.ബി. മനോജ്, കെ.കെ. അബ്ദുൾ അസീസ്, സി.എം. സൈതലവി എന്നിവർ സംസാരിച്ചു.

Spread the love
See also  കനത്ത ചൂടിൽ കേരളം ഇരുട്ടിലാകുമോ? വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു; ലോഡ് ഷെഡിംഗ് ആശങ്ക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top