loader image
സ്വര്‍ണം വീണ്ടും താഴേക്ക്; ഇന്ന് കുറഞ്ഞത് ആയിരം രൂപയിലേറെ

സ്വര്‍ണം വീണ്ടും താഴേക്ക്; ഇന്ന് കുറഞ്ഞത് ആയിരം രൂപയിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപയായി.ഇന്നലെ 1,14,720 രൂപയായിരുന്നു പവന്‍ വില.തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. ആഗോള വിപണിയിലെ ലാഭമെടുപ്പാണ് സ്വര്‍ണവിലയിലെ ഇടിവിന് പിന്നില്‍. ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന് 1,17,760 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയായിരുന്നു ഇത്. പിന്നീട് 1,07,920ലേക്ക് താഴ്ന്നതിനു ശേഷമാണ് വീണ്ടും വില ഉയര്‍ന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5000 ഡോളറിന് താഴെയെത്തി. 90 ഡോളര്‍ ഇടിഞ്ഞ് 4951 ഡോളറാണ് നിലവിലെ വില. വെള്ളി 2.65 ശതമാനം ഇടിഞ്ഞ് 75.35 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

Spread the love
See also  വൈക്കോച്ചിറയിൽ ഹെർബർട്ട് കനാലിന് കുറുകെയുള്ള ഷട്ടർ നിർമ്മാണത്തിനിടെ സമീപത്തെ ആനക്കടവ് പാലം തകർന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close