loader image
എം.ബി.എ വിദ്യാർത്ഥിനിയുടെ കൊലപാതകം; മൃതദേഹത്തോടും ക്രൂരത, ആത്മാവിനോട് സംസാരിക്കാൻ മന്ത്രവാദം

എം.ബി.എ വിദ്യാർത്ഥിനിയുടെ കൊലപാതകം; മൃതദേഹത്തോടും ക്രൂരത, ആത്മാവിനോട് സംസാരിക്കാൻ മന്ത്രവാദം

ഇൻഡോർ: എം.ബി.എ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിന് പിന്നാലെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. 24-കാരിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷവും പ്രതി ക്രൂരത തുടർന്നതായും ആത്മാവിനോട് സംസാരിക്കാൻ മന്ത്രവാദം നടത്തിയതായും പൊലീസ് കണ്ടെത്തി. വിദ്യാർത്ഥിനിയുടെ സഹപാഠിയും ആൺസുഹൃത്തുമായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

ഫെബ്രുവരി 13-നാണ് ഇൻഡോറിലെ ദ്വാരകപുരിയിൽ അടച്ചിട്ട വാടകവീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് നടത്തിയ പരിശോധനയിലാണ് നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. യുവതി കൊല്ലപ്പെട്ടതിന് ശേഷവും പ്രതി മൃതദേഹത്തെ ശാരീരികമായി ഉപദ്രവിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും സംശയമുണ്ട്. കൊലപാതകത്തിന് ശേഷം നവിമുംബൈയിലെ പൻവേലിലേക്ക് കടന്ന പ്രതി അവിടെ വെച്ച് മന്ത്രവാദ കർമ്മങ്ങൾ ചെയ്തതായി മൊഴി നൽകി. കൊല്ലപ്പെട്ട യുവതിയുടെ ആത്മാവിനോട് സംസാരിക്കാനാണ് താൻ ഇത് ചെയ്തതെന്നാണ് ഇയാളുടെ അവകാശവാദം. കൊലപാതകത്തിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

Also Read: വീട്ടിൽ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തു; അയൽവാസിയുടെ മർദ്ദനമേറ്റ വയോധികൻ മരിച്ചു

See also  ‘അബദ്ധം പറ്റി, ക്ഷമിക്കണം’; തൃഷയ്ക്കും വിജയ്ക്കും എതിരായ അധിക്ഷേപത്തിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ്

യുവതിക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ പ്രതി മകളുടെ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാറുണ്ടായിരുന്നുവെന്നും ഈ ചിത്രങ്ങൾ കോളേജ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതായും യുവതിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

The post എം.ബി.എ വിദ്യാർത്ഥിനിയുടെ കൊലപാതകം; മൃതദേഹത്തോടും ക്രൂരത, ആത്മാവിനോട് സംസാരിക്കാൻ മന്ത്രവാദം appeared first on Express Kerala.

Spread the love

New Report

Close