കളമശ്ശേരിയിൽ ദേവാലയത്തിന് നേരെ അതിക്രമം; സെന്റ് പോൾസ് ചർച്ചിന്റെ രൂപക്കൂട് തകർത്തു

കളമശ്ശേരിയിൽ ദേവാലയത്തിന് നേരെ അതിക്രമം; സെന്റ് പോൾസ് ചർച്ചിന്റെ രൂപക്കൂട് തകർത്തു

കൊച്ചി: കളമശ്ശേരി എച്ച്.എം.ടി മെഡിക്കൽ കോളേജ് റോഡിലുള്ള സെന്റ് പോൾസ് ചർച്ചിന്റെ പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂട് അജ്ഞാതർ തകർത്തു. ഇന്ന് രാവിലെ കുർബാനയ്‌ക്കെത്തിയവരാണ് രൂപക്കൂടിന്റെ ഗ്ലാസ് തകർന്ന നിലയിൽ കണ്ടെത്തിയത്. രൂപക്കൂടിനകത്ത് വലിയ കല്ല് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പള്ളി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സാമൂഹ്യവിരുദ്ധർ മദ്യലഹരിയിൽ ചെയ്തതാണോ അതോ മനഃപൂർവം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചെയ്തതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

The post കളമശ്ശേരിയിൽ ദേവാലയത്തിന് നേരെ അതിക്രമം; സെന്റ് പോൾസ് ചർച്ചിന്റെ രൂപക്കൂട് തകർത്തു appeared first on Express Kerala.

Spread the love
Scroll to Top