loader image
ആൻ്റണി രാജുവിന് തിരിച്ചടി! ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തള്ളി

ആൻ്റണി രാജുവിന് തിരിച്ചടി! ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തള്ളി

തൊണ്ടി മുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഈ തിരിച്ചടി. കുറ്റക്കാരനാണെന്ന വിധി മരവിപ്പിക്കാൻ കോടതി തയ്യാറാകാത്തതോടെ ആന്റണി രാജുവിന്റെ അയോഗ്യത തുടരും.

അതേസമയം, അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ ആന്റണി രാജുവിന് വിധിച്ച തടവുശിക്ഷയും പിഴയും കോടതി താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. കേസിൽ വിശദമായ വാദം തുടരുമെന്നും അതുവരെ ശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞതായും കോടതി വ്യക്തമാക്കി. വിധി മരവിപ്പിക്കാത്തതിനാൽ നിയമസഭാംഗത്വത്തിനുള്ള അയോഗ്യത നിലനിൽക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറും.

The post ആൻ്റണി രാജുവിന് തിരിച്ചടി! ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തള്ളി appeared first on Express Kerala.

Spread the love
See also  വയറിലെ ക്യാൻസറുകൾ എല്ലാം ഒരുപോലെയല്ല; എന്താണ് അപൂർവ്വമായ ജിഐഎസ്ടി ട്യൂമറുകൾ?

New Report

Close