
കേരളത്തിലെ എം.ബി.എ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ I – 2026) അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in-ൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫെബ്രുവരി 22-നാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുന്നത്.
അപേക്ഷാ ഫോമിലെ അപാകതകൾ മൂലം ചില ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവെച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് വെബ്സൈറ്റ് വഴി ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി അപാകതകൾ പരിഹരിക്കാൻ അവസരമുണ്ട്. കൃത്യസമയത്ത് തെറ്റുകൾ തിരുത്തുന്നവർക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വെബ്സൈറ്റിലെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.
The post എംബിഎ പ്രവേശനം; അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു appeared first on Express Kerala.


