loader image
ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 203 കിലോ ലഹരിയുമായി രണ്ട് വിദേശികൾ പിടിയിൽ

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 203 കിലോ ലഹരിയുമായി രണ്ട് വിദേശികൾ പിടിയിൽ

ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 203 കിലോ ‘മെത്താംഫെറ്റാമൈൻ’ ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദേശ പൗരന്മാരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രി കടലിൽ വെച്ച് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ലഹരിക്കടത്ത് സംഘം വലയിലായത്. പിടിച്ചെടുത്ത ബോട്ടും ലഹരിമരുന്നും പോർബന്തറിലെത്തിച്ചിട്ടുണ്ട്. ഈ ലഹരിശേഖരം എവിടേക്ക് എത്തിക്കാനാണ് ലക്ഷ്യമിട്ടതെന്ന് അറിയാൻ വിപുലമായ അന്വേഷണം ആരംഭിച്ചു.

The post ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 203 കിലോ ലഹരിയുമായി രണ്ട് വിദേശികൾ പിടിയിൽ appeared first on Express Kerala.

Spread the love
See also  62 ലക്ഷം പേർക്ക് ആശ്വാസം! ക്ഷേമ പെൻഷൻ വിതരണത്തിന് 1,050 കോടി അനുവദിച്ചു, 2,000 രൂപ വീതം ലഭിക്കും

New Report

Close