
കോഴിക്കോട് നഗരത്തെ നടുക്കി പാളയത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം. അൽപ്പസമയം മുമ്പ് കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടരാൻ തുടങ്ങിയത്. നിമിഷങ്ങൾക്കകം തന്നെ ഷോറൂമിന്റെ രണ്ടും മൂന്നും നിലകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. നിലവിൽ മീഞ്ചന്ത, ബീച്ച് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
The post കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു appeared first on Express Kerala.


