നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് അയച്ച നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വർഷങ്ങളിലെ നികുതി രേഖകൾ ഒന്നിച്ച് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസിനെതിരെ താരം സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഓരോ വർഷത്തെയും നികുതി വിവരങ്ങൾ പ്രത്യേകമായി തന്നെ ആവശ്യപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി, സാങ്കേതിക കാരണങ്ങളാലാണ് വകുപ്പിന്റെ നോട്ടീസ് തള്ളിയത്. അഭിനയത്തിലൂടെ ലഭിച്ച വരുമാനം കൃത്യമായി വെളിപ്പെടുത്തിയില്ലെന്നും നികുതി അടച്ചില്ലെന്നും ആരോപിച്ചായിരുന്നു ജിഎസ്ടി വകുപ്പ് നോട്ടീസ് നൽകിയിരുന്നത്.
അതേസമയം, ഹണി റോസ് കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘റേച്ചൽ’ റിലീസിന് ഒരുങ്ങുകയാണ്. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഇറച്ചി വെട്ടുകാരിയായാണ് ഹണി റോസ് എത്തുന്നത്. കരിയറിലെ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വ്യത്യസ്തമായ ഈ വേഷത്തിനായി വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തിയത്. പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ സഹരചയിതാവാകുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. ബാബുരാജ്, റോഷൻ, ജാഫർ ഇടുക്കി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
The post ഹണി റോസിന് ആശ്വാസം; ജിഎസ്ടി നോട്ടീസ് ഹൈക്കോടതി റദ്ദാക്കി appeared first on Express Kerala.


