loader image
വിൽപ്പനയിൽ ഇടിവ്; ഫ്ലാഗ്ഷിപ്പ് എസ്‌യുവി ഗ്ലോസ്റ്ററിനെ നിർത്തലാക്കാൻ എംജി മോട്ടോർ

വിൽപ്പനയിൽ ഇടിവ്; ഫ്ലാഗ്ഷിപ്പ് എസ്‌യുവി ഗ്ലോസ്റ്ററിനെ നിർത്തലാക്കാൻ എംജി മോട്ടോർ

ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് ഐസിഇ എസ്‌യുവിയായ ഗ്ലോസ്റ്ററിനെ കമ്പനി വിപണിയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുന്നു. പകരം കൂടുതൽ കരുത്തനായ ‘മജസ്റ്റർ’ ഇന്ത്യൻ നിരത്തുകളിലെത്തും. 2025-ലെ ഇന്ത്യ മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മജസ്റ്റർ, ഗ്ലോസ്റ്ററിനൊപ്പം വിൽക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും പുതിയ സാഹചര്യത്തിൽ ഗ്ലോസ്റ്ററിന് പകരക്കാരനായിട്ടാകും ഇത് എത്തുക.

വിൽപ്പനയിലെ ഇടിവ് തിരിച്ചടിയായി

കഴിഞ്ഞ ഒരു വർഷത്തിനിടെ വെറും 321 യൂണിറ്റുകൾ മാത്രമാണ് ഗ്ലോസ്റ്ററിന് വിൽക്കാൻ സാധിച്ചത്. ചില മാസങ്ങളിൽ വിൽപ്പന ഒറ്റ അക്കത്തിൽ ഒതുങ്ങിയതും ലാഭകരമല്ലാത്ത സാഹചര്യവുമാണ് മോഡൽ നിർത്തലാക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, സ്കോഡ കൊഡിയാക് തുടങ്ങിയ കരുത്തൻമാരോടായിരുന്നു ഗ്ലോസ്റ്ററിന്റെ പ്രധാന മത്സരം.

Also Read: പുത്തൻ ഭാവത്തിൽ ജീപ്പ് മെറിഡിയൻ ട്രാക്ക് എഡിഷൻ; 35.95 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം

മജസ്റ്റർ: കൂടുതൽ കരുത്തോടെ

ഗ്ലോസ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിലാണെങ്കിലും മജസ്റ്റർ കൂടുതൽ വലുപ്പവും അത്യാധുനിക സവിശേഷതകളുമായിട്ടാണ് വരുന്നത്. മെച്ചപ്പെട്ട ഓഫ്-റോഡ് ശേഷിയും പുതുപുത്തൻ ഡിസൈനും ഇതിന്റെ പ്രത്യേകതയാണ്. പ്രതിമാസം 1,000 യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

See also  സ്ലിപ്പർ ധരിച്ച് കാർ ഓടിച്ചാൽ പിഴ കിട്ടുമോ? നിയമം പറയുന്നത് ഇങ്ങനെ!

ബുക്കിംഗും ലോഞ്ചും
മജസ്റ്ററിനായുള്ള പ്രീ-ബുക്കിംഗ് എംജി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും മുൻഗണനാ സേവനവും ലഭിക്കും. 2026 ഏപ്രിലിൽ മജസ്റ്റർ വിപണിയിലെത്തുമെന്നും മെയ് മാസത്തോടെ ഡെലിവറി ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

The post വിൽപ്പനയിൽ ഇടിവ്; ഫ്ലാഗ്ഷിപ്പ് എസ്‌യുവി ഗ്ലോസ്റ്ററിനെ നിർത്തലാക്കാൻ എംജി മോട്ടോർ appeared first on Express Kerala.

Spread the love

New Report

Close