സ്വത്തുതർക്കം കൊലപാതകത്തിൽ കലാശിച്ചു; ബെംഗളൂരുവിൽ അച്ഛനെ മകൻ ബാറ്റ് കൊണ്ട് അടിച്ചുകൊന്നു

സ്വത്തുതർക്കം കൊലപാതകത്തിൽ കലാശിച്ചു; ബെംഗളൂരുവിൽ അച്ഛനെ മകൻ ബാറ്റ് കൊണ്ട് അടിച്ചുകൊന്നു

ബെംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്ന് മകൻ അച്ഛനെ ബേസ്‌ബോൾ ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് വിരമിച്ച ദൂതനഹള്ളി സ്വദേശി മുനികൃഷ്ണപ്പ (71) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മോഹൻകുമാറിനായി (45) പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. അത്താഴത്തിന് ശേഷം നടക്കാനിറങ്ങിയ മുനികൃഷ്ണപ്പയെ മോഹൻകുമാർ പിന്തുടരുകയും ബേസ്‌ബോൾ ബാറ്റ് ഉപയോഗിച്ച് തലയ്ക്ക് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മുനികൃഷ്ണപ്പയെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ദിരാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

The post സ്വത്തുതർക്കം കൊലപാതകത്തിൽ കലാശിച്ചു; ബെംഗളൂരുവിൽ അച്ഛനെ മകൻ ബാറ്റ് കൊണ്ട് അടിച്ചുകൊന്നു appeared first on Express Kerala.

Spread the love
Scroll to Top