
‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’, ‘ഗഗനചാരി’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകൻ കൃഷാന്ദിന്റെ പുതിയ ചിത്രം ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസി’ന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി. ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവരുടെ വേറിട്ട ലുക്കിലുള്ള പോസ്റ്ററുകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പ്രവീൺ ശശാങ്ക് എന്ന വേഷത്തിൽ ജഗദീഷും ചാർളി എന്ന കഥാപാത്രമായി സുരേഷ് കൃഷ്ണയും ചിത്രത്തിൽ എത്തുന്നു.
2046-ലെ കൊച്ചി (നിയോ കൊച്ചി) പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡിയാണ് ഈ ചിത്രം. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 27-ന് തീയേറ്ററുകളിൽ എത്തും. വി.എഫ്.എക്സിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ദൃശ്യഭാഷയ്ക്കും പ്രാധാന്യം നൽകുന്ന ചിത്രം ഒരു ‘ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ’ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ 2 ടീസറുകൾ ഇതിനോടകം പുറത്ത് വരികയും, മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
Also Read: ‘ഇതൊന്നുമല്ല യഥാർത്ഥ കേരളം’; കേരള സ്റ്റോറി 2-നെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം
‘കോമള താമര’, ‘ആരാധകൻ’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഏറെ വ്യത്യസ്തമായ മേക്കിങ് ശൈലി ആണ് ചിത്രത്തിൻ്റേത് എന്ന് ഈ ഗാനങ്ങളും കാണിച്ചു തരുന്നുണ്ട്. രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്‍ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇതിന്റെ രണ്ടാം ഭാഗം ഈ വർഷം ജൂലൈയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഛായാഗ്രഹണം പ്രയാഗ് മുകുന്ദൻ, സംഗീതം വർക്കി, എഡിറ്റർ കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ് അർഷാദ് വർക്കല, സംഘട്ടനം ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയേഷ് എൽ ആർ, കളറിസ്റ്റ് അർജുൻ മേനോൻ, സ്‌റ്റിൽസ് കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജ- ആരോമൽ പയ്യന്നുർ, പിആർഒ ശബരി.
The post നിയോ കൊച്ചിയിലെ പ്രവീൺ ശശാങ്കും ചാർളിയും; ‘മസ്തിഷ്ക മരണം’ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്! appeared first on Express Kerala.


