loader image
പാലക്കാടൻ മട്ടയുടെ പേരിൽ വൻ തട്ടിപ്പ്; കർഷകരുടെ നെല്ല് മുക്കി മില്ലുടമകളുടെ കോടികളുടെ കൊള്ള

പാലക്കാടൻ മട്ടയുടെ പേരിൽ വൻ തട്ടിപ്പ്; കർഷകരുടെ നെല്ല് മുക്കി മില്ലുടമകളുടെ കോടികളുടെ കൊള്ള

പാലക്കാട്: കർഷകരിൽ നിന്ന് സംഭരിച്ച കോടികൾ വിലമതിക്കുന്ന നെല്ല് മറിച്ചുവിറ്റ് പാലക്കാടൻ മട്ടയെന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽപന നടത്തുന്ന വൻ തട്ടിപ്പ് പുറത്ത്. പാലക്കാട്ടെ മില്ലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഈ ക്രമക്കേട് സപ്ലൈ ഓഫീസർ നടത്തിയ ഓഡിറ്റിലാണ് കണ്ടെത്തിയത്. സപ്ലൈകോയിലെ ചില ജീവനക്കാരുടെ ഒത്താശയോടെയാണ് മില്ലുടമകൾ ഈ കൊള്ള നടത്തുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സപ്ലൈകോയുമായി സഹകരിക്കുന്ന 56 മില്ലുകളിൽ അഞ്ചെണ്ണത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കർഷകരിൽ നിന്ന് ശേഖരിക്കുന്ന നെല്ല് തമിഴ്നാട്ടിലെത്തിച്ച് പാലക്കാടൻ മട്ട എന്ന പേരിൽ ഉയർന്ന വിലയ്ക്ക് വിൽക്കും. 100 കിലോ നെല്ലിന് 68 കിലോ അരി വീതമാണ് മില്ലുടമകൾ സപ്ലൈകോയ്ക്ക് തിരിച്ചുനൽകേണ്ടത്. ഇതിനായി പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഗുണമേന്മയില്ലാത്ത വിലകുറഞ്ഞ അരി എത്തിച്ച് നൽകുകയാണ് മില്ലുടമകളുടെ രീതി.

Also Read: ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി പുറത്തേക്ക്

600 മെട്രിക് ടൺ മാത്രം സംഭരണ ശേഷിയുള്ള അഞ്ച് മില്ലുകൾ ചേർന്ന് 27,881 മെട്രിക് ടൺ നെല്ല് സംഭരിച്ചതായാണ് കണക്ക്. ഇതിൽ 45 കോടി രൂപ വിലമതിക്കുന്ന 15,951 മെട്രിക് ടൺ നെല്ലിന്റെ കുറവ് ഓഡിറ്റിൽ കണ്ടെത്തി. മതിയായ ബാങ്ക് ഗ്യാരണ്ടി ഈടാക്കാതെയും കരാർ വ്യവസ്ഥകൾ ലംഘിച്ചും മില്ലുടമകൾക്ക് വഴിവിട്ട സഹായം സപ്ലൈകോ അധികൃതർ നൽകിയതായും റിപ്പോർട്ടിലുണ്ട്.

See also  രാഹുൽ ഗാന്ധിക്ക് ആശ്വാസം; കമ്മീഷൻ ആരോപണത്തിലെ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി

The post പാലക്കാടൻ മട്ടയുടെ പേരിൽ വൻ തട്ടിപ്പ്; കർഷകരുടെ നെല്ല് മുക്കി മില്ലുടമകളുടെ കോടികളുടെ കൊള്ള appeared first on Express Kerala.

Spread the love

New Report

Close