loader image

വീട് കയറി ആക്രമണം; കൊറ്റനെല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ

വീടുകയറി ആക്രമണം; കൊറ്റനെല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : പൂമംഗലം ഐക്കരക്കുന്ന് സ്വദേശി കോണവക്കാട്ടിൽ വേണുഗോപാലൻ (70) എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വേണുഗോപാലനെയും മകൻ വിനോഷിനെയും മകൾ വിബിതയെയും മരുമകൻ നെൽസനെയും അക്രമിച്ച സംംവത്തിൽ കൊറ്റനെല്ലൂർ ആലങ്ങാടൻ വീട്ടിൽ അരുൺ (28) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ സുഹൃത്തുമായി വിനോഷിനുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് അക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.അരുൺ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യൂവാവിന്റെ കാറും, കാറിലുണ്ടായിരുന്ന 8400 രൂപ വില വരുന്ന വെളിച്ചെണ്ണയും 20,000 രൂപയും കവർച്ച ചെയ്ത കേസ്സിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും, കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി മുൻകരുതൽ അറസ്റ്റ് ചെയ്ത കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്.കാട്ടൂർ സബ് ഇൻസ്പെക്ടർ സബീഷ് എസ്., ജി.എസ്.ഐ. ബാബു ജോർജ് പി., ജി.എ.എസ്.ഐ. ധനേഷ് സി.ജി., സീനിയർ സിവിൽ പോലീസ് ഓഫീസർ സിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

See also  തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം; മഹാത്മാ പുരസ്കാരം പൂമംഗലം പഞ്ചായത്തിന്
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close