PUDUKAD-NEWS-PUTHUKAD-NEWS

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന് അഭിമാന നേട്ടം. 184 പോയിന്റ് നേടിയാണ് ക്രൈസ്റ്റ് കോളജ് യൂണിവേഴ്‌സിറ്റി കലാമേളയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.

103ഓളം മത്സരയിനങ്ങളില്‍ പങ്കെടുത്ത് ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് ക്രൈസ്റ്റ് കോളെജ് കിരീടനേട്ടത്തിനരികില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

മത്സരിച്ച പരിചമുട്ടുകളി, പൂരക്കളി, നാടോടിനൃത്തം, ചെണ്ടമേളം, തായമ്പക, ഗാനമേള, മൈം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും മോഹിനിയാട്ടം, തുള്ളല്‍, നാടോടിനൃത്തം, തുകല്‍വാദ്യം, കഥാപ്രസംഗം എന്നീ വ്യക്തിഗത ഇനങ്ങളിലും ക്രൈസ്റ്റ് കോളെജ് ഒന്നാമതെത്തി.

കഴിവുറ്റ വിദ്യാര്‍ഥികളുടെ അര്‍പ്പണബോധത്തോടെയുള്ള പ്രകടനവും കോളെജ് യൂണിയന്റെ അക്ഷീണ പരിശ്രമവും അധ്യാപകരുടെ അകമഴിഞ്ഞ പിന്തുണയുമാണ് ഈ വിജയത്തിനു പിന്നിലുള്ളതെന്ന് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു.

കോളെജിന് വേണ്ടി പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, ഫൈന്‍ ആര്‍ട്‌സ് ചുമതലയുള്ള ഡോ. മൂവിഷ് മുരളി, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ യു.എസ്. ഫാത്തിമ, ജനറല്‍ സെക്രട്ടറി പവന്‍ മനോജ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഭരദ്വാജ് എന്നിവര്‍ക്കൊപ്പം അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.

Spread the love
See also  അക്ഷരോന്നതി പദ്ധതിയിലൂടെ വിജ്ഞാനവാടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top