
ശബരിമലയിൽ തീർത്ഥാടകർക്ക് സുഗമമായ യാത്രയ്ക്കായി പാതയൊരുക്കിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.കെ. ചന്ദ്രാനന്ദനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. വണ്ടാനത്ത് പി.കെ.സി. മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് നേതാക്കൾ ജനങ്ങൾക്കായി നടപ്പിലാക്കിയ വലിയ വികസന പ്രവർത്തനങ്ങൾ പലരും മനഃപൂർവ്വം മറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭക്തർക്ക് പോകാൻ റോഡുണ്ടാക്കിയത് ആരാണെന്ന് ചോദിച്ച് ആരെങ്കിലും പാട്ടുണ്ടാക്കിയിട്ടുണ്ടോ എന്ന് പരിഹസിച്ച അദ്ദേഹം, ഇടതുപക്ഷത്തിന്റെ വേഷമണിഞ്ഞെത്തുന്ന വലതുപക്ഷ കപടതയെ ജനങ്ങൾ തിരിച്ചറിയണമെന്നും ഓർമ്മിപ്പിച്ചു. ജനകീയ പ്രശ്നങ്ങളിൽ എന്നും ഉറച്ചുനിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാത്രമാണെന്നും, അധികാരത്തിലെത്തുന്നതിന് മുൻപേ മന്ത്രിസ്ഥാനവും വകുപ്പുകളും വീതം വെക്കാൻ മത്സരിക്കുന്നവരാണ് യുഡിഎഫുകാരെന്നും അദ്ദേഹം പരിഹസിച്ചു.
Also Read:ബാർ സമയമാറ്റം; സർക്കാരിനെ വിമർശിച്ച് വി ഡി സതീശൻ
ആലപ്പുഴ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിലാണ് കെയർഹോം നിർമ്മിക്കുന്നത്. സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എസ്. സുജാത, സിബി ചന്ദ്രബാബു, കെ. പ്രസാദ് തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു.
The post ‘റോഡുണ്ടാക്കിയത് ആരപ്പാ എന്ന് ചോദിച്ച് പാട്ടുണ്ടാക്കിയിട്ടുണ്ടോ?’; പരിഹാസവുമായി എം.എ. ബേബി appeared first on Express Kerala.


