
നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലമർന്ന അസമിൽ പ്രചാരണം കൊഴുപ്പിക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് എത്തും. ബിജെപിക്കായി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ഇന്ന് രംഗത്തിറങ്ങുന്നുണ്ട്. പ്രിയങ്കയുടെ സന്ദർശനത്തെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തി. പ്രിയങ്കയുടെ വരവ് ജനം ഗൗനിക്കില്ലെന്നും പേരിനൊപ്പമുള്ള ‘ഗാന്ധി’ എന്ന ലേബൽ കൊണ്ട് മാത്രം വോട്ട് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക കേരളത്തിൽ പോകുന്നതിനോട് രാഹുൽ ഗാന്ധിക്ക് താൽപ്പര്യമില്ലെന്ന വിവാദ പരാമർശവും ഹിമന്ത നടത്തി.
രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ എല്ലാ കോൺഗ്രസ് എംഎൽഎമാരുമായും ജില്ലാ അധ്യക്ഷന്മാരുമായും പ്രിയങ്ക പ്രത്യേകം കൂടിക്കാഴ്ച നടത്തും. അതേസമയം, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുൻ പിസിസി അധ്യക്ഷൻ ഭുപെൻ ബോറ ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായി. ഈ മാസം 22-ന് ഭൂപെൻ ബോറയ്‌ക്കൊപ്പം ഗുവാഹത്തിയിലെയും ലഖിംപൂരിലെയും നിരവധി കോൺഗ്രസ് പ്രവർത്തകരും ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി അവകാശപ്പെട്ടു.
The post ‘ഗാന്ധി’ എന്ന പേരുണ്ട് എന്ന് കരുതി വോട്ട് കിട്ടില്ല; പ്രിയങ്കയുടെ അസം സന്ദർശനത്തെ പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ appeared first on Express Kerala.


