
കവരത്തി: പരിസ്ഥിതി സംരക്ഷണത്തിലും ആരോഗ്യ പരിപാലനത്തിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ലക്ഷദ്വീപ്. ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഭരണകൂടം ഉത്തരവിറക്കി. ഇനി മുതൽ എല്ലാ ബുധനാഴ്ചകളും ‘നോ വെഹിക്കിൾ ഡേ’ ആയി ആചരിക്കും. ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഫെബ്രുവരി 25 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു പ്രദേശം ഇത്തരമൊരു മാതൃകാപരമായ തീരുമാനം നടപ്പിലാക്കുന്നത്.
The post മാതൃകയായി ലക്ഷദ്വീപ്; ബുധനാഴ്ചകളിൽ ഇനി ‘നോ വെഹിക്കിൾ ഡേ’ appeared first on Express Kerala.


