loader image
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്; അഞ്ചു ലക്ഷത്തിന്റെ ഒന്നാം സമ്മാനം ആർക്ക്? ഗ്രാൻഡ് ഫിനാലെ 22-ന് തിരുവനന്തപുരത്ത്

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്; അഞ്ചു ലക്ഷത്തിന്റെ ഒന്നാം സമ്മാനം ആർക്ക്? ഗ്രാൻഡ് ഫിനാലെ 22-ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിന്റെ വികസന ചരിത്രവും വർത്തമാനവും കോർത്തിണക്കി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്’ ആദ്യ എഡിഷൻ ആവേശകരമായ സമാപനത്തിലേക്ക്. ഫെബ്രുവരി 22ന് വൈകുന്നേരം 4.30 ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

അഞ്ചു ലക്ഷം രൂപ വരെ സമ്മാനത്തുക നൽകുന്ന ഈ മെഗാ ക്വിസിന്റെ വിവിധ ഘട്ടങ്ങളിലായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. സ്കൂൾ, കോളേജ് വിഭാഗങ്ങളിലായി നടക്കുന്ന ഫൈനൽ മത്സരങ്ങൾ രാവിലെ 9.30-ന് ആരംഭിച്ച് വൈകുന്നേരത്തോടെ സമാപിക്കും. കാണികൾക്കും ശരിയുത്തരങ്ങൾ നൽകി സമ്മാനങ്ങൾ നേടാൻ അവസരമുള്ള ഒരു ജനകീയ ക്വിസ് ഷോയായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

Also Read: അധ്യാപകർക്ക് ആശ്വാസം; ആധാർ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെടില്ലെന്ന് സർക്കാർ, പുതിയ ഉത്തരവ് പുറത്തിറക്കി

സ്‌കൂൾ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപയും കോളേജ് വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും ക്യാഷ് അവാർഡായി ലഭിക്കും. കൂടാതെ പ്രശസ്തിപത്രവും മെമെന്റോയും സമ്മാനിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായിരിക്കും. ഐ.പി.ആർ.ഡി, പൊതുവിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.

See also  റഷ്യൻ എണ്ണയോട് ഇന്ത്യ അകലുന്നു; ഇറക്കുമതിയിൽ 40 ശതമാനത്തിന്റെ വൻ ഇടിവ്

The post ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്; അഞ്ചു ലക്ഷത്തിന്റെ ഒന്നാം സമ്മാനം ആർക്ക്? ഗ്രാൻഡ് ഫിനാലെ 22-ന് തിരുവനന്തപുരത്ത് appeared first on Express Kerala.

Spread the love

New Report

Close