
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളുമായി നേരിട്ട് പങ്കുവെക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വികസന സംവാദ സംഗമങ്ങൾക്ക് ധർമ്മടം മണ്ഡലത്തിൽ തുടക്കമായി. ‘വികസന വഴിയിൽ ജനങ്ങൾക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ പര്യടനം മൂന്ന് ദിവസങ്ങളിലായി 17 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. നാടിന്റെ മാറ്റം നേരിട്ടറിയുന്ന ജനങ്ങൾ സർക്കാരിനൊപ്പം ഉറച്ചുനിൽക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കുന്നത്.
മണ്ഡലത്തിലുടനീളം വൻ ജനപങ്കാളിത്തത്തോടെയാണ് മുഖ്യമന്ത്രിക്ക് സ്വീകരണം ലഭിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതോടൊപ്പം പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും തെറ്റായ പ്രചാരണങ്ങളെ മുഖ്യമന്ത്രി സംഗമങ്ങളിൽ തുറന്നുകാട്ടുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് അനുകൂലമായ ജനവിധിയുണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി, വികസന മുരടിപ്പില്ലാത്ത കേരളത്തിനായുള്ള ചർച്ചകളാണ് ജനങ്ങളുമായി നടത്തുന്നത്.
The post വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്! ധർമ്മടത്ത് മുഖ്യമന്ത്രിയുടെ സംവാദ സംഗമങ്ങൾക്ക് ഉജ്ജ്വല തുടക്കം appeared first on Express Kerala.


