loader image
ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു; തൊഴിലാളികളുടെ ജോലിസമയത്തിൽ മാറ്റം

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു; തൊഴിലാളികളുടെ ജോലിസമയത്തിൽ മാറ്റം

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ തെക്കൻ കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും മഴ പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ഈ ജില്ലകളിൽ നേരിയ മഴ തുടർന്നേക്കാം. എന്നാൽ വടക്കൻ കേരളത്തിൽ ചൂട് കുറയാതെ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.

ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി മെയ് 20 വരെ ജോലിസമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ തൊഴിലാളികൾക്ക് നിർബന്ധിത വിശ്രമം അനുവദിക്കണം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി ജോലി നിജപ്പെടുത്തിയിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കും ഈ വിശ്രമവേള ബാധകമായിരിക്കും വിധത്തിലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

The post ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു; തൊഴിലാളികളുടെ ജോലിസമയത്തിൽ മാറ്റം appeared first on Express Kerala.

See also  ആറ്റുകാൽ പൊങ്കാല! മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി
Spread the love

New Report

Close