മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വീണ്ടും മൈക്ക് പണിമുടക്കി. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണത്തിന്റെ സമാപന ചടങ്ങിനിടെയാണ് സംഭവം. പ്രസംഗത്തിനിടെ ശബ്ദതടസം നേരിട്ടതോടെ, “താനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണിത്” എന്ന് മുഖ്യമന്ത്രി തമാശരൂപേണ പ്രതികരിച്ചു. മൈക്ക് തകരാറിലാകുന്നത് മുഖ്യമന്ത്രിയെ സംബന്ധിച്ച് ആദ്യത്തെ സംഭവമല്ല.
നേരത്തെ തിരുവനന്തപുരത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങ് ഉണ്ടായത് വലിയ വാർത്തയായിരുന്നു. അന്ന് മൈക്ക് തകരാറിലായ സംഭവത്തിൽ പോലീസ് കേസെടുത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഒടുവിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് ആ കേസ് ഒത്തുതീർപ്പാക്കിയത്.
Also Read: ബാർ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല, ക്രമീകരിക്കുകയാണ് ചെയ്തത്; ജോസ് കെ മാണി
കഴിഞ്ഞ ഒക്ടോബറിൽ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴും സമാനമായ രീതിയിൽ മൈക്ക് ചതിച്ചിരുന്നു. അന്ന്, “മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്, നിങ്ങൾക്ക് ഒരു വാർത്തയായല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടർച്ചയായുണ്ടാകുന്ന ഇത്തരം മൈക്ക് തകരാറുകൾ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറക്കാറുണ്ട്.
The post വീണ്ടും ‘മൈക്ക്’ പണിമുടക്കി! തമാശരൂപേണ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.


