കോഴിക്കോട്ടെ ലഹരി ‘ഡോൺ’ പിടിയിൽ; പിന്നിൽ ബ്യൂട്ടീഷ്യനായ ഭാര്യയും, വൻ മയക്കുമരുന്ന് മാഫിയ കുടുങ്ങി

കോഴിക്കോട്ടെ ലഹരി ‘ഡോൺ’ പിടിയിൽ; പിന്നിൽ ബ്യൂട്ടീഷ്യനായ ഭാര്യയും, വൻ മയക്കുമരുന്ന് മാഫിയ കുടുങ്ങി

കോഴിക്കോട്: ജില്ലയിലെ മയക്കുമരുന്ന് വിപണിയിലെ പ്രധാന മൊത്തക്കച്ചവടക്കാരൻ ‘ഡോൺ’ എന്ന ഇർഫാനും (32) ഭാര്യ നർഫാനയും (22) മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി. ബേപ്പൂർ നടുവട്ടം സ്വദേശികളായ ഇവരെ സിറ്റി ക്രൈം സ്ക്വാഡിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

ബെംഗളൂരു, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് ഇർഫാൻ എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തിച്ചിരുന്നത്. വലിയ അളവിൽ എത്തിക്കുന്ന ലഹരിമരുന്ന് ജില്ലയിലെ ചില്ലറ വിൽപ്പനക്കാരെ ഉപയോഗിച്ചാണ് വിപണിയിൽ എത്തിച്ചിരുന്നത്. ബ്യൂട്ടീഷ്യനായ നർഫാനയാണ് ലഹരി ഇടപാടുകൾക്ക് പണം അയച്ചു നൽകുന്നതും കാരിയർമാരിൽ നിന്ന് പണം ശേഖരിക്കുന്നതും.

Also Read: കോഴിക്കോട് എംഡിഎംഎയുമായി ബസ് ഡ്രൈവർ പിടിയിൽ

പിടിക്കപ്പെടാതിരിക്കാൻ പത്തോളം വ്യാജ സിം കാർഡുകളും ആറോളം വാഹനങ്ങളും ഇർഫാൻ ഉപയോഗിച്ചിരുന്നു. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

The post കോഴിക്കോട്ടെ ലഹരി ‘ഡോൺ’ പിടിയിൽ; പിന്നിൽ ബ്യൂട്ടീഷ്യനായ ഭാര്യയും, വൻ മയക്കുമരുന്ന് മാഫിയ കുടുങ്ങി appeared first on Express Kerala.

Spread the love
Scroll to Top