PUDUKAD-NEWS-PUTHUKAD-NEWS

എൽ ഡി എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

നാട്ടിക : തൃപ്രയാർ ബസ് സ്റ്റാന്റ് വാടകക്ക് നൽകാനുള്ള യു ഡി എഫ് പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിനെതിരെ എൽ ഡി എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. നാട്ടിക ഗ്രാമ പഞ്ചായത്തിന് മുന്നിൽ നിന്നും തൃപ്രയാർ ബസ്‌സ്റ്റാന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.
തുടർന്ന് ബസ് സ്റ്റാൻ്റിന് മുന്നിൽ നടന്ന ധർണ്ണ സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറി സി എസ് മണി അധ്യക്ഷനായി. സി പി ഐ നാട്ടിക ലോക്കൽ സെക്രട്ടറി കെ ബി ഹംസ,വാർഡ് മെമ്പർമാരായ രജനി ബാബു, ടി സി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
എം ആർ ദിനേശൻ , വി ശ്രീകുമാർ, ടി വി ശ്രീജിത്ത്, സി കെ ശിവരാജൻ എ എൻ സുധീർ, എ എം ദിൽഷാദ്, പി വി രാധാകൃഷ്ണൻ ,ജിജേജ് പുളിക്കൽ, കെ കെ സന്തോഷ്, രാജി രഞ്ചൻ, കെ വി പവിത്രൻ ,ജിജ ഉണ്ണികൃഷ്ണൻ, സീമ രാജൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Spread the love
See also  അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി. : പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top