ഇരിങ്ങാലക്കുട:നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ അൻപത്തെട്ടുകാരനെ മരിച്ചനിലയിൽ കണ്ടെത്തി എടക്കുളം എസ്‌എൻജി യൂപി സ്‌കൂളിന് സമീപം താമസിക്കുന്ന പാഴാട്ട് ഹരിദാസിനെയാണ് അയ്യങ്കാവ് മൈതാനം റോഡിലെ ഹൗസ് ഓഫ് പ്രോവിഡൻസിന്റെ എതിർവശത്തെ പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഇന്നലെ വൈകിട്ട് ആറോടെയാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഹരിദാസ് വീട്ടിൽ എത്താത്തിനെ തുടർന്ന് വീട്ടുകാർ കാട്ടൂർ പൊലീസിൽ പരാതി നൽകിയിരുന്നു തുടർന്ന് ഹരിദാസ് ഇരിങ്ങാലക്കുടയിൽ അവസാനമായി എത്തിയതിൻ്റെ സിസിടിവി ക്യാമറകൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങളിൽ ഹൗസ് ഓഫ് പ്രോവിഡൻസിന്റെ എതിർവശത്തെ പറമ്പിലേക്ക് കയറിയ ഹരിദാസ് തിരിച്ചുവന്നതായി ക്യാമറയിൽ കണ്ടില്ല. തുടർന്ന് പൊലീസ് പറമ്പിലെ കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത് സ്വകാര്യ വ്യക്‌തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ നേരത്തെയും ആളുകൾ വീണ് പരുക്കേറ്റിട്ടുണ്ട്.
ഇവരെ അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത് മൈതാനം റോഡിൽ നിന്ന് പറമ്പിലേക്ക് കയറുന്ന ഭാഗത്ത് മതിലിനോട് ചേർന്നാണ് കിണർ ഉള്ളത്. ഇരുട്ടുമൂടിയ ഭാഗമായതിനാൽ കിണർ കണാൻ കഴിയാത്ത അവസ്ഥയാണ് ഖത്തറിൽ ജോലി ചെയ്യുന്ന ഹരിദാസ് മുത്ത മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആഴ്‌ചകൾക്ക് മുൻപാണ് അവധിയിൽ നാട്ടിൽ എത്തിയത്കാട്ടൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു മൃതദേഹം സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രീതിയാണ് ഭാര്യ മക്കൾ ഹൃദ്യ, നവ്യ മരുമകൻ മണികണ്ഠൻ

