loader image
മാസപ്പിറവി കണ്ടെത്താൻ എഐ ഡ്രോണുകൾ! സാങ്കേതിക വിദ്യയിൽ വിസ്മയിപ്പിച്ച് യുഎഇ

മാസപ്പിറവി കണ്ടെത്താൻ എഐ ഡ്രോണുകൾ! സാങ്കേതിക വിദ്യയിൽ വിസ്മയിപ്പിച്ച് യുഎഇ

പൊടിയും മൂടൽമഞ്ഞും കാരണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാതിരുന്ന റമസാൻ മാസപ്പിറവി കണ്ടെത്താൻ യുഎഇ ഇത്തവണ നിർമിതബുദ്ധി ഡ്രോണുകളുടെ സഹായം തേടി. ഭൂമിയിൽ നിന്നുള്ള കാഴ്ചാതടസ്സങ്ങളെ മറികടന്ന് ഉയരത്തിൽ പറന്ന ഡ്രോണുകൾ, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ അമ്പിളിക്കലയെ കണ്ടെത്തുകയും അതിന്റെ വ്യക്തമായ ചിത്രങ്ങളും ദൃശ്യങ്ങളും അധികൃതർക്ക് കൈമാറുകയും ചെയ്തു. അത്യാധുനിക സെൻസറുകളും നവീന ക്യാമറകളും ഘടിപ്പിച്ച ഈ ഡ്രോണുകൾക്ക് ഒരേസമയം ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ തത്സമയം വിശകലനം ചെയ്യാനുള്ള ശേഷിയുണ്ട്.

രാജ്യത്തെ പ്രധാനപ്പെട്ട ആറ് നിരീക്ഷണ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചാണ് ഈ ഡ്രോൺ സംവിധാനം പ്രവർത്തിച്ചത്. ആധുനിക ശാസ്ത്രത്തെയും മതപരമായ കാഴ്ചപ്പാടിനെയും തമ്മിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന സംവിധാനം നടപ്പിലാക്കിയത്. ഡ്രോണുകൾ ചന്ദ്രക്കല കണ്ടെത്താൻ സഹായിച്ചെങ്കിലും, അന്തിമ തീരുമാനമെടുത്തത് മാസപ്പിറവി നിരീക്ഷണ സമിതിയും യുഎഇ ഫത്‌വ കൗൺസിലും ചേർന്നാണ്. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ മാസപ്പിറവി നിരീക്ഷണത്തിന് ഡ്രോണുകളും നിർമിത ബുദ്ധിയും വിജയകരമായി ഉപയോഗിക്കുന്നത്.

The post മാസപ്പിറവി കണ്ടെത്താൻ എഐ ഡ്രോണുകൾ! സാങ്കേതിക വിദ്യയിൽ വിസ്മയിപ്പിച്ച് യുഎഇ appeared first on Express Kerala.

See also  നിയോ കൊച്ചിയിലെ പ്രവീൺ ശശാങ്കും ചാർളിയും; ‘മസ്തിഷ്ക മരണം’ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്!
Spread the love

New Report

Close