loader image
ഓൺലൈൻ ഡെലിവറിക്കൊപ്പം കഞ്ചാവ് വിതരണം; കട്ടപ്പനയിൽ ഡെലിവറി ബോയ് പിടിയിൽ

ഓൺലൈൻ ഡെലിവറിക്കൊപ്പം കഞ്ചാവ് വിതരണം; കട്ടപ്പനയിൽ ഡെലിവറി ബോയ് പിടിയിൽ

കട്ടപ്പന: ഓൺലൈൻ സാധനങ്ങൾ എത്തിച്ചുനൽകുന്നതിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിവന്ന ഡെലിവറി ബോയ് കട്ടപ്പനയിൽ പിടിയിലായി. തൃശൂർ മുല്ലക്കര സ്വദേശി ശ്രീജിത്ത് കെ.എസ് (22) ആണ് ഒന്നരക്കിലോ കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കട്ടപ്പനയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഡെലിവറി നടത്തുന്നതിനൊപ്പം വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി. ലഹരി കടത്താൻ ഉപയോഗിച്ച ബൈക്കും, കഞ്ചാവ് തൂക്കി ചെറിയ പാക്കറ്റുകളാക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും എക്സൈസ് കസ്റ്റഡിയിലെടുത്തു.

The post ഓൺലൈൻ ഡെലിവറിക്കൊപ്പം കഞ്ചാവ് വിതരണം; കട്ടപ്പനയിൽ ഡെലിവറി ബോയ് പിടിയിൽ appeared first on Express Kerala.

Spread the love
See also  47 വർഷം ശ്രമിച്ചു…എന്നിട്ടും നടന്നില്ല, ഇനി ഒരിക്കലും സാധിക്കില്ല! അമേരിക്കയുടെ യുദ്ധക്കപ്പലുകൾ ലക്ഷ്യമാക്കി ഖമേനി? ഉറ്റുനോക്കി ലോകം

New Report

Close