loader image
പൂച്ചാക്കലിൽ കഞ്ചാവുമായി 24-കാരൻ പിടിയിൽ; എക്സൈസ് പിടിച്ചെടുത്തത് 2 കിലോഗ്രാം കഞ്ചാവ്

പൂച്ചാക്കലിൽ കഞ്ചാവുമായി 24-കാരൻ പിടിയിൽ; എക്സൈസ് പിടിച്ചെടുത്തത് 2 കിലോഗ്രാം കഞ്ചാവ്

ആലപ്പുഴ: പൂച്ചാക്കലിൽ വൻ കഞ്ചാവ് വേട്ടയുമായി എക്സൈസ് സംഘം. രണ്ട് കിലോ കഞ്ചാവുമായി അരൂക്കുറ്റി സ്വദേശിയായ യുവാവിനെ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോറ്റിക്സ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. അരൂക്കുറ്റി മറ്റത്തിൽ നികർത്തിൽ പാട്ടുപറമ്പ് വീട്ടിൽ വിമൽരാജ് വി (24) ആണ് അറസ്റ്റിലായത്.

അരൂക്കുറ്റി ഭാഗത്ത് യുവാവ് ലഹരിമരുന്ന് വിൽപന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കൈവശം വെച്ചിരുന്ന രണ്ട് കിലോ കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. പ്രദേശത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി എക്സൈസ് പരിശോധനകൾ തുടരുന്ന സാഹചര്യത്തിലായിരുന്നു നടപടി. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.

The post പൂച്ചാക്കലിൽ കഞ്ചാവുമായി 24-കാരൻ പിടിയിൽ; എക്സൈസ് പിടിച്ചെടുത്തത് 2 കിലോഗ്രാം കഞ്ചാവ് appeared first on Express Kerala.

Spread the love
See also  “മോഹൻലാൽ ആനയാണെങ്കിൽ ആന്റണി പാപ്പാൻ”; ഗോകുലം ഗോപാലന്റെ വാക്കുകൾ വൈറലാകുന്നു

New Report

Close