loader image
ന്യൂനമർദ്ദ പാത്തി രൂപപ്പെടുന്നു; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

ന്യൂനമർദ്ദ പാത്തി രൂപപ്പെടുന്നു; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസവാർത്ത. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയുമാണ് മഴയ്ക്ക് വഴിയൊരുക്കുന്നത്.

ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഫെബ്രുവരി 21 മുതൽ 23 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടും, 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു.

Also Read: കരിമ്പുഴ ഉൾവനത്തിൽ അഴുകിയ മൃതദേഹം; മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി, പോസ്റ്റ്‌മോർട്ടം ഇന്ന്

ഭൂമധ്യരേഖയ്ക്ക് സമീപം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ഇതിന് പുറമെ, തമിഴ്‌നാടിനും കേരളത്തിനും മുകളിലൂടെ ലക്ഷദ്വീപ് വരെ നീളുന്ന ഒരു ‘ന്യൂനമർദ്ദ പാത്തി’ രൂപപ്പെടുന്നതും മഴ സജീവമാകാൻ കാരണമാകും.

See also  യൂനുസിന് പിന്നാലെ ക്രിക്കറ്റിലും മാറ്റം; ഇന്ത്യയുമായി വീണ്ടും കൈകോർക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

The post ന്യൂനമർദ്ദ പാത്തി രൂപപ്പെടുന്നു; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം appeared first on Express Kerala.

Spread the love

New Report

Close