
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിവിധ പി.ജി. ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷാ രജിസ്ട്രേഷൻ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 അഡ്മിഷൻ മാനുസ്ക്രിപ്റ്റോളജി ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്കും, 2023, 2024 അഡ്മിഷനുകളിലെ സാന്‍സ്ക്രിറ്റ് കമ്പ്യൂട്ടേഷന്‍ ലിംഗ്വിസ്റ്റിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കുമാണ് അപേക്ഷിക്കേണ്ടത്.
വിദ്യാർത്ഥികൾ കോർ, ഇലക്ടീവ്, പ്രാക്ടിക്കൽ, പ്രൊജക്ട് ഉൾപ്പെടെയുള്ള എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഇതിനോടൊപ്പം നാഷണൽ അക്കാദമിക് ഡിപ്പോസിറ്ററി (NAD) പോർട്ടലിലും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. കോഴ്സ് രജിസ്ട്രേഷൻ ഫെബ്രുവരി 20-ഓടെ അവസാനിക്കും. പരീക്ഷാ രജിസ്ട്രേഷൻ ഫെബ്രുവരി 25-ന് ആരംഭിച്ച് മാർച്ച് രണ്ടിന് അവസാനിക്കുന്നതാണ്. മാർച്ച് 15 മുതൽ പരീക്ഷകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
The post ശ്രീശങ്കരാചാര്യ സർവകലാശാല പരീക്ഷാ വിജ്ഞാപനം; അവസാന തീയതി മാർച്ച് 2 appeared first on Express Kerala.


