
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്നും മാർച്ച് 31-നകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കേസിൽ നിർണ്ണായകമായ 36 സ്വർണ്ണപ്പാളി സാമ്പിളുകൾ ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധന സൗജന്യമായി നടത്താമെന്ന് ലാബ് അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന തന്ത്രി രാജീവര് കണ്ഠരുടെ ജാമ്യ ഉത്തരവിലെ വിവരങ്ങൾ പുറത്തുവന്നു. തന്ത്രിക്ക് കൊള്ളയിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളുടെ സംരക്ഷണത്തിലോ സ്വർണ്ണം പൂശുന്ന പ്രവൃത്തികളിലോ തന്ത്രിക്ക് നിയമപരമായ ഉത്തരവാദിത്തമില്ലെന്ന വാദം കോടതി അംഗീകരിച്ചു. ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്ഐടിയുടെ വാദങ്ങൾ തള്ളിയ കൊല്ലം വിജിലൻസ് കോടതി, ബോർഡ് തീരുമാനങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കി.
The post ശബരിമല സ്വർണ്ണക്കൊള്ളക്കേസ്! അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി appeared first on Express Kerala.


