
ഗുരുവായൂർ : കേരളത്തിലെ മികച്ച നഗരസഭയ്ക്കുള്ള 2024-25 വർഷത്തെ സ്വരാജ് ട്രോഫി സ്വന്തമാക്കി ഗുരുവായൂർ നഗരസഭ വീണ്ടും ചരിത്രം കുറിച്ചു. കണ്ണൂർ ജില്ലയിലെ അന്തൂരിൽ നടന്ന തദ്ദേശ ദിനാഘോഷ ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷിൽ നിന്നും ഗുരുവായൂർ നഗരസഭാ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി. തുടർച്ചയായ മൂന്നാം തവണയാണ് ഗുരുവായൂർ നഗരസഭ സംസ്ഥാനത്തെ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുക്കപ്പെടുന്നത്. പദ്ധതി വിഹിതം കാര്യക്ഷമമായി വിനിയോഗിക്കൽ, നികുതി പിരിവ്, മാലിന്യ സംസ്കരണത്തിലെ മികവ് (ഹരിതകർമ്മ […]

