
ഗുരുവായൂർ: ആനപ്രേമികളുടെയും ഭക്തലക്ഷങ്ങളുടെയും പ്രിയങ്കരനായിരുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ ആറാം ഓർമ്മദിനത്തിൽ ഗുരുവായൂർ ദേവസ്വം സ്മരണാഞ്ജലി അർപ്പിച്ചു. ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തരും ആനപ്രേമികളും പങ്കെടുത്തു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പ്രതിമയ്ക്ക് സമീപമുള്ള ഗുരുവായൂരപ്പന്റെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിച്ചു. തുടർന്ന് പത്മനാഭന്റെ പ്രതിമയിൽ അദ്ദേഹം പുഷ്പചക്രം സമർപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, സി. മനോജ്, മനോജ് ബി. നായർ, കെ.എസ്. ബാലഗോപാൽ, […]

