
കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി യുവതിയെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി വവ്വാകാവ് സ്വദേശിനി ഹസീന (34) ആണ് പിടിയിലായത്. മൈനാഗപ്പള്ളി അൻവർശേരിയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും ശാസ്താംകോട്ട പോലീസും ചേർന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതി താമസിച്ചിരുന്ന വീട്ടിൽ നിന്ന് 21 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ഹസീന ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരി കടത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും, ആർക്കൊക്കെയാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത് എന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
The post കൊല്ലത്ത് മയക്കുമരുന്നുമായി യുവതി പിടിയിൽ; എംഡിഎംഎ എത്തിച്ചത് ബെംഗളൂരുവിൽ നിന്ന് appeared first on Express Kerala.


