PUDUKAD-NEWS-PUTHUKAD-NEWS

ആനാപ്പുഴ ശ്രീകുരുംബഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി പൊങ്കാല മഹോത്സവത്തിന് കൊടിയേറി.

ആനാപ്പുഴ: ഉത്സവത്തിന്റെ ഭാഗമായി വെളുപ്പിന് നടതുറക്കൽ,നിർമ്മാല്യദർശനം,ഉഷഃപൂജ,വിശേഷാൽ പൂജ,തുണ്ടിപ്പറമ്പിൽ സോമിനി സുരേശൻ്റെ വസതിയിൽ നിന്ന് താലം എഴുന്നള്ളിപ്പ് എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഒറവങ്കര നാരായണൻ നമ്പൂതിരിയുടെയും, മേൽശാന്തിമാരായ പുത്തൻവേലിക്കരഗോപിദാസ്. പള്ളിപ്പുറം എറക്കാട്ട് സുചി എന്നിവരുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റം നടന്നു. തുടർന്ന് കൊടിക്കൽ പറ
ശേഷം ഭജന ,നാരായണീയം,ഉച്ചപൂജ,ശ്രീഭൂതബലി,പ്രസാദ ഊട്ട് ,കൈകൊട്ടിക്കളി,ദീപാരാധന ,നാഗരാജാവിന് കളമെഴുത്തും പാട്ടും,7.15 നു പൂ മൂടൽ ,മുള പൂജ,അത്താഴ പൂജ ശ്രീഭൂത ബലി എന്നീ ക്ഷേത്ര ചടങ്ങുകൾ നടന്നു.ഇന്ന് മുതൽ 23 തീയ്യതി വരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടികൾക്ക്  ക്ഷേത്രം പ്രസിഡന്റ് പി ബി മുരളി മോഹൻ,സെക്രട്ടറി ടി ആർ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകും

Spread the love
See also  കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top