loader image
തിയേറ്ററുകൾ കീഴടക്കി ‘കൂടോത്രം’: മികച്ച അഭിപ്രായവുമായി രണ്ടാം വാരത്തിലേക്ക്!

തിയേറ്ററുകൾ കീഴടക്കി ‘കൂടോത്രം’: മികച്ച അഭിപ്രായവുമായി രണ്ടാം വാരത്തിലേക്ക്!

ബൈജു എഴുപുന്ന സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ‘കൂടോത്രം’ തിയേറ്ററുകളിൽ വൻ വിജയത്തിലേക്ക്. ഫെബ്രുവരി 12-ന് റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലുടനീളം എഴുപതോളം തിയേറ്ററുകളിലാണ് പ്രദർശനം തുടരുന്നത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സാൻജോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. ഡിനോയ് പൗലോസ്, റേച്ചൽ ഡേവിഡ്, അലൻസിയർ, സായ്കുമാർ, സലിം കുമാർ, ജോയ് മാത്യു, സുധി കോപ്പ തുടങ്ങിയവർക്കൊപ്പം സോഷ്യൽ മീഡിയ താരം ഫുക്രുവും പ്രധാന വേഷത്തിലെത്തുന്നു. സന്തോഷ് ഇടുക്കിയുടേതാണ് തിരക്കഥ. ഗോപി സുന്ദർ ഒരുക്കിയ സംഗീതവും ഫിനിക്സ് പ്രഭുവിന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ജിസ്ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ എന്നിവർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം സാങ്കേതികമായും മികച്ച നിലവാരം പുലർത്തുന്നുണ്ടെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. റെജി ജോർജ് കൊന്നതറയിൽ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

The post തിയേറ്ററുകൾ കീഴടക്കി ‘കൂടോത്രം’: മികച്ച അഭിപ്രായവുമായി രണ്ടാം വാരത്തിലേക്ക്! appeared first on Express Kerala.

See also  കുളത്തൂപ്പുഴയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
Spread the love

New Report

Close