
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ തുടർച്ചയായുണ്ടാകുന്ന ചികിത്സാപിഴവുകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. വണ്ടാനം മെഡിക്കൽ കോളേജിലുണ്ടായ ഗുരുതരമായ വീഴ്ച ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന’ അവസ്ഥയാണ് നിലവിലുള്ളതെന്നും, സാധാരണക്കാരുടെ ജീവന് സുരക്ഷ നൽകുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല മുൻ തന്ത്രിയെ 41 ദിവസം ജയിലിലടച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു. യാതൊരു തെളിവുമില്ലാതെ എന്തിനാണ് അദ്ദേഹത്തെ ഇത്രയും കാലം തടങ്കലിൽ വെച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെളിവ് ശേഖരിക്കുന്നതിൽ എസ്‌ഐടി ദയനീയമായി പരാജയപ്പെട്ടുവെന്നും, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്ക് പൊതുസമൂഹത്തോട് മറുപടി പറയാൻ അന്വേഷണ സംഘം ബാധ്യസ്ഥരാണെന്നും സതീശൻ പറഞ്ഞു.
The post ആരോഗ്യ കേരളം വെന്റിലേറ്ററിൽ; വണ്ടാനത്തെ ചികിത്സാപിഴവിൽ സർക്കാരിനെതിരെ വിമർശനവുമായി വി.ഡി. സതീശൻ appeared first on Express Kerala.


