ചാലക്കുടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പാലം പണി 28നകം പൂര്‍ത്തിയാക്കാന്‍ ശ്രമം.

ചാലക്കുടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പാലം പണി 28നകം പൂര്‍ത്തിയാക്കാന്‍ ശ്രമം.

ചാലക്കുടി പാലത്തില്‍ അറ്റകുറ്റ പണികള്‍ കാരണമുള്ള ഗതാഗതനിയന്ത്രണത്തെ തുടര്‍ന്നു മുരിങ്ങൂര്‍ ഡിവൈന്‍നഗര്‍ മേല്‍പാതയില്‍ തൃശൂര്‍ ദിശയിലേയ്ക്കു വാഹനങ്ങള്‍ പോകുന്ന ഭാഗത്തു ഇന്നലെ പകല്‍ രൂപപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായിട്ടുണ്ട്. പണികള്‍ 28നകം പൂര്‍ത്തിയാക്കണമെന്നാണ് കരാറുകാര്‍ക്കു നല്‍കിയ നിര്‍ദേശം.

ചാലക്കുടി പുഴയ്ക്കു കുറുകെ തൃശൂര്‍ ദിശയിലേയ്ക്കുള്ള പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ പാലത്തിന്റെ പകുതി ഭാഗത്തെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളില്‍ 4 എണ്ണം ഇളക്കി നീക്കിയിരുന്നു. ഇതില്‍ 3 സ്ഥലത്തു പുതിയതു ഘടിപ്പിച്ചു കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. ഇതിനിടെ എത്തിയ മഴ ജോലികള്‍ക്കു തടസ്സമുണ്ടാക്കി. ശേഷിച്ചവ ഉറപ്പിക്കുന്ന ജോലികള്‍ തുടരും. റോഡ് പൂര്‍ണമായി അടച്ചിടാന്‍ കരാര്‍ കമ്പനി അനുമതി തേടിയെങ്കിലും അവശ്യഘട്ടങ്ങളില്‍ ഒറ്റവരിയായെങ്കിലും ഈ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തി വിടാന്‍ സാധിക്കുന്ന വിധത്തില്‍ പകുതി ഭാഗം മാത്രം അടയ്ക്കാനാണു പൊലീസ് നിര്‍ദേശം. ഇതു കാരണം തിരക്കേറുന്ന സമയങ്ങളില്‍ ബൈക്കും ചെറിയ കാറുകളും ഓട്ടോറിക്ഷകളും ഗതാഗതനിയന്ത്രണമുള്ള പാലത്തിലൂടെ തന്നെ കടത്തി വിടുന്നുണ്ട്. പാലത്തിന്റെ ബെയറിങ് മാറ്റുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

തൂണുകളില്‍ നിന്ന് സ്പാനുകള്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷമാണ് തേയ്മാനം വന്ന ബെയറിങ്ങുകള്‍ മാറ്റുന്നതും പുതിയവ ഘടിപ്പിക്കുന്നതും. പാലത്തിന്റെ കൈവരിയില്‍ തൂണുകള്‍ ഉപയോഗിച്ച് ഉറപ്പിച്ച കപ്പിയും കയറും വഴിയാണു ബെയറിങ്ങും ജാക്കി ലിവറും അതു വയ്ക്കാനുള്ള കൂറ്റന്‍ ഇരുമ്പു സ്റ്റൂളും താഴെ പാലത്തിന്റെ തൂണുകളിലേയ്ക്ക് എത്തിക്കുന്നത്. അതിസാഹസികമായാണു തൂണുകള്‍ക്കും സ്പാനുകള്‍ക്കും ഇടയില്‍ നിന്നു തൊഴിലാളികള്‍ ഈ ജോലികള്‍ ചെയ്യുന്നത്.

Spread the love
See also  വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top