
കൊല്ലം: കെഎസ്ആർടിസി ബസിനുള്ളിൽ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ഫുട്ബോർഡിൽ നിന്ന് കയറിനിൽക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായ മുഖത്തല സ്വദേശി വിനുവിനാണ് മർദനമേറ്റത്.
ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ബസിന്റെ ഫുട്ബോർഡിൽ നിന്ന യാത്രക്കാരനായ ഇരവിപുരം സ്വദേശി അരുണിനോട് കണ്ടക്ടർ അകത്തേക്ക് കയറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ അരുൺ കണ്ടക്ടറെ മർദിക്കുകയും മുഖത്ത് കടിക്കുകയുമായിരുന്നു. പരിക്കേറ്റ വിനുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ കുണ്ടറ പോലീസ് പ്രതിയായ അരുണിനെ കസ്റ്റഡിയിലെടുത്തു. അക്രമത്തെത്തുടർന്ന് ബസ് സർവീസ് തടസ്സപ്പെട്ടു.
The post കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ ആക്രമണം; മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ചു, യാത്രക്കാരൻ കസ്റ്റഡിയിൽ appeared first on Express Kerala.


