വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം

ലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളജ് സൂപ്രണ്ടും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.

2021 മേയ് പത്തിനാണ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ ഉഷ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. തുടർന്ന് കടുത്ത വേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെത്തുടർന്ന് വർഷങ്ങളോളം ചികിത്സയിലായിരുന്നു. ഒടുവിൽ ഒരു സ്വകാര്യ ഡോക്ടർ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കുടുങ്ങിയ വിവരം പുറത്തറിയുന്നത്. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉഷയ്ക്ക് നാളെ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കും.

Also Read:കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തിൽ കുടുംബം അമ്പലപ്പുഴ പൊലീസിൽ പരാതി നൽകും. ആരോഗ്യവകുപ്പ് അധികൃതർ കുടുംബത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. രമേശ് ചെന്നിത്തല, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ ഉഷയെ ആശുപത്രിയിൽ സന്ദർശിച്ചു.

The post വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം appeared first on Express Kerala.

Spread the love
See also  ചാലക്കുടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പാലം പണി 28നകം പൂര്‍ത്തിയാക്കാന്‍ ശ്രമം.
Scroll to Top