loader image
ഹിറ്റുകൾ തുടരാൻ താരം! നിവിൻ പോളി – വിപിൻ ദാസ് ചിത്രം വരുന്നു, റിപ്പോർട്ട്

ഹിറ്റുകൾ തുടരാൻ താരം! നിവിൻ പോളി – വിപിൻ ദാസ് ചിത്രം വരുന്നു, റിപ്പോർട്ട്

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച സംവിധായകനാണ് വിപിൻ ദാസ്. ഇപ്പോഴിതാ വിപിൻ ദാസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പക്കാ എന്റർടൈനർ ആയിരിക്കുമെന്നാണ് സൂചന. നിലവിൽ പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന സന്തോഷ് ട്രോഫി എന്ന സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം. ഈ ചിത്രത്തിന് ശേഷം ഒക്ടോബറിൽ പുതിയ നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. മലയാള സിനിമയിലെ മുൻനിര പ്രൊഡക്ഷൻ ബാനറുകൾ സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, വിപിൻ ദാസിന്റെ നിലവിലെ പ്രോജക്റ്റായ ‘സന്തോഷ് ട്രോഫി’ ഏറെ കൗതുകകരമായ ഒരു പരീക്ഷണത്തിനാണ് ഒരുങ്ങുന്നത്. പൃഥ്വിരാജിനൊപ്പം അറുപതോളം പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം ഇത്രയധികം പുതുമുഖങ്ങൾ സ്ക്രീൻ പങ്കിടുന്നത്. തിരുവല്ലയിലും എറണാകുളത്തുമായി നടത്തിയ വിപുലമായ ഒഡിഷനിലൂടെയാണ് ഈ പുതുമുഖങ്ങളെ കണ്ടെത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

See also  ജോലിക്ക് പോകാൻ മടി, ജയിൽ ശാപ്പാടിനോട് കൊതി; ബോംബ് ഭീഷണി മുഴക്കിയ യുവാവിന് പോലീസിന്റെ വക ‘എട്ടിന്റെ പണി’

Also Read: ‘മോനേ, നീ ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; അഖിൽ മാരാറുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ സത്യഭാമ

നിവിൻ പോളിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ‘പ്രതിഛായ’ എന്ന സിനിമയും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ത്രില്ലറിൽ ഷറഫുദ്ദീനും പ്രധാന വേഷത്തിലുണ്ട്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച വിവാദ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ മോഹൻലാൽ ആണ് പുറത്തിറക്കിയത്. പെരുന്നാൾ റിലീസായി തിയേറ്ററുകളിലെത്തുമെന്ന് കരുതുന്ന ഈ ചിത്രത്തിൽ സായ് കുമാർ, ആൻ അഗസ്റ്റിൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്.

The post ഹിറ്റുകൾ തുടരാൻ താരം! നിവിൻ പോളി – വിപിൻ ദാസ് ചിത്രം വരുന്നു, റിപ്പോർട്ട് appeared first on Express Kerala.

Spread the love

New Report

Close