
ടി20 ലോകകപ്പിലെ തുടർച്ചയായ പരാജയങ്ങൾക്കിടയിലും യുവ ഓപ്പണർ അഭിഷേക് ശർമയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണ്ണായകമായ സൂപ്പർ എയിറ്റ് മത്സരത്തിൽ അഭിഷേകിനെ ടീമിൽ നിലനിർത്തണമെന്നും സഞ്ജു സാംസണെ പകരം ഉൾപ്പെടുത്തേണ്ടതില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
അഭിഷേകിനെപ്പോലെയുള്ള ‘എക്‌സ് ഫാക്ടർ’ കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകണം. 2026-ൽ കളിച്ച എട്ട് മത്സരങ്ങളിൽ അഞ്ച് തവണ പൂജ്യത്തിന് പുറത്തായെങ്കിലും, ഫോമിലേക്കുയർന്നാൽ അത്ഭുതങ്ങൾ കാണിക്കാൻ താരത്തിന് കഴിയുമെന്ന് ചോപ്ര നിരീക്ഷിച്ചു. ന്യൂസിലൻഡ് പരമ്പരയിൽ താരം മോശം ഫോമിൽ നിന്ന് മികച്ച രീതിയിൽ തിരിച്ചുവന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
Also Read: ‘സിക്സർ അടിക്കാൻ സമ്മർദ്ദം വേണ്ട’; അഭിഷേക് ശർമയ്ക്ക് നിർദ്ദേശവുമായി സുനിൽ ഗാവസ്‌കർ
അതേസമയം, സഞ്ജുവിനെ ടീമിലെടുക്കണമെന്ന വാദങ്ങളെ ചോപ്ര തള്ളിക്കളഞ്ഞു. സഞ്ജു വലിയ ഫോമിലല്ലെന്നും ന്യൂസിലൻഡിനെതിരെ അഞ്ച് ഇന്നിങ്‌സിൽ നിന്ന് 46 റൺസ് മാത്രമാണ് താരം നേടിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്പിന്നിനെതിരെ പതറുന്നുണ്ടെങ്കിലും ബാറ്റിംഗ് നിരയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഗുണം ചെയ്യില്ല. അഭിഷേക് തുടക്കത്തിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് നിലയുറപ്പിക്കണമെന്നും എയ്ഡൻ മാർക്രമിന്റെ ഓഫ് സ്പിന്നിനെതിരെ ജാഗ്രത പാലിക്കണമെന്നും ചോപ്ര ഉപദേശിച്ചു.
The post സഞ്ജു വേണ്ടേ? ‘അഭിഷേക് എക്‌സ് ഫാക്ടറാണ്; ടീം സെലക്ഷനിൽ തുറന്നടിച്ച് ആകാശ് ചോപ്ര appeared first on Express Kerala.


