
കാസർകോട് ചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ചുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കട നടത്തുന്ന നൗഷാദ് (42), ഫായിസ് (40) എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ സഹോദരി ഭർത്താവ്, 15 വയസ്സുകാരൻ, ആംബുലൻസ് ഡ്രൈവർ റഷീദ് എന്നിവരാണ് മറ്റ് പ്രതികൾ.
ഇനി പിടിയിലാകാനുള്ള പ്രതികളിൽ റഷീദ് രണ്ടാഴ്ച മുൻപ് ഗൾഫിലേക്ക് കടന്നതായാണ് വിവരം. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും.
The post കാസർകോട് 16 വയസ്സുകാരിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ, പ്രതികളിൽ സഹോദരി ഭർത്താവും appeared first on Express Kerala.


