loader image
33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിറ്റു; യുപിയിൽ ദമ്പതിമാർക്ക് വധശിക്ഷ

33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിറ്റു; യുപിയിൽ ദമ്പതിമാർക്ക് വധശിക്ഷ

ലഖ്നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ മുപ്പത്തിമൂന്നോളം കുരുന്നുകളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി രാജ്യാന്തര തലത്തിൽ വിപണനം ചെയ്ത ദമ്പതിമാർക്ക് കോടതി വധശിക്ഷ വിധിച്ചു. ജലസേചന വകുപ്പ് മുൻ ജൂനിയർ എൻജിനീയറായ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. 2010 മുതൽ 2020 വരെയുള്ള പത്തു വർഷക്കാലയളവിൽ മൂന്ന് വയസ്സു മുതൽ പത്ത് വയസ്സു വരെ പ്രായമുള്ള കുട്ടികളെയാണ് ഇവർ ക്രൂരതയ്ക്ക് ഇരയാക്കിയത്.

Also Read: 26 യുവതികൾ ഇരകൾ, നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി; തൃശ്ശൂരിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ

ഓൺലൈൻ വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകി പ്രലോഭിപ്പിച്ചാണ് രാംഭവൻ കുട്ടികളെ വലയിലാക്കിയിരുന്നത്. ദൃശ്യങ്ങൾ പകർത്തി 47 രാജ്യങ്ങളിലായി ഡാർക്ക് വെബ് വഴി വിൽപ്പന നടത്തിയിരുന്ന ഈ സംഘത്തെക്കുറിച്ചുള്ള അന്വേഷണം 2020-ലാണ് സി.ബി.ഐ ഏറ്റെടുത്തത്.

കേസ് ‘അപൂർവങ്ങളിൽ അപൂർവം’ എന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് പുറമെ, പീഡനത്തിനിരയായ ഓരോ കുട്ടിക്കും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ഉത്തരവിട്ടു. പ്രതികളുടെ വീട്ടിൽ നിന്ന് അന്വേഷണസംഘം കണ്ടെടുത്ത തുക ഇരകളായ കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകാനും നിർദേശമുണ്ട്. കുരുന്നുകളുടെ ജീവിതം തകർത്ത പ്രതികൾക്ക് നിയമം നൽകാവുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകിക്കൊണ്ട് നീതി നടപ്പിലാക്കിയെന്ന് കോടതി വ്യക്തമാക്കി.

See also  ഇറാനെ ആക്രമിക്കാൻ താവളങ്ങൾ വിട്ടുനൽകില്ല, അമേരിക്കയോട് നോ പറഞ്ഞ ഈ രാജ്യം! ഡീഗോ ഗാർസിയ തർക്കം പുകയുന്നു…

The post 33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിറ്റു; യുപിയിൽ ദമ്പതിമാർക്ക് വധശിക്ഷ appeared first on Express Kerala.

Spread the love

New Report

Close