loader image
കൊച്ചിയിൽ ഐഎസ്എൽ ആവേശം! നഗരത്തിൽ ഗതാഗത നിയന്ത്രണം; മെട്രോ സർവീസ് രാത്രി 11.30 വരെ

കൊച്ചിയിൽ ഐഎസ്എൽ ആവേശം! നഗരത്തിൽ ഗതാഗത നിയന്ത്രണം; മെട്രോ സർവീസ് രാത്രി 11.30 വരെ

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫുട്‌ബോൾ മത്സരത്തോടനുബന്ധിച്ച് നാളെ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്കായി പ്രത്യേകം പാർക്കിംഗ് ഇടങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ചാത്യാത്ത് റോഡിലും, വടക്കൻ ജില്ലകളിൽ നിന്നുള്ളവ ആലുവ, കണ്ടെയ്‌നർ റോഡ് പരിസരങ്ങളിലും, കിഴക്കൻ മേഖലകളിൽ നിന്നുള്ളവ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും, ആലപ്പുഴ ഭാഗത്തു നിന്നുള്ളവ കുണ്ടന്നൂർ, വൈറ്റില മേഖലകളിലും പാർക്ക് ചെയ്യണം.

മത്സരദിവസം വൈകുന്നേരം 5 മണിക്ക് ശേഷം നഗരത്തിലെ പ്രധാന റോഡുകളിൽ മാറ്റമുണ്ടാകും. എറണാകുളത്തു നിന്ന് ഇടപ്പള്ളി, ആലുവ ഭാഗങ്ങളിലേക്ക് പോകേണ്ടവർ കലൂർ ജങ്ഷനിൽ നിന്ന് തിരിഞ്ഞ് പൊറ്റക്കുഴി, എളമക്കര റോഡുകൾ വഴി യാത്ര ചെയ്യണം. അതുപോലെ ചേരാനല്ലൂർ, പാലാരിവട്ടം ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷൻ വഴി എസ്.എ റോഡിലൂടെ തിരിച്ചുവിടുന്നതാണ്.

Also Read: സർക്കാർ ബ്രാൻഡി ഇനി ‘മിന്നൽ മാജിക്’; മലബാർ മിസ്റ്ററി എന്ന പേര് മാറ്റി, അരലിറ്ററിന് 400 രൂപ

See also  കൊലപാതകിക്ക് ഇരയുടെ സ്വത്ത് ലഭിക്കില്ല; ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലും തത്വം ബാധകമെന്ന് കോടതി

സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഹെവി വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കായികപ്രേമികളുടെ സൗകര്യാർത്ഥം കൊച്ചി മെട്രോ നാളെ രാത്രി 11.30 വരെ സർവീസ് നടത്തുന്നതാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാണികൾ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

The post കൊച്ചിയിൽ ഐഎസ്എൽ ആവേശം! നഗരത്തിൽ ഗതാഗത നിയന്ത്രണം; മെട്രോ സർവീസ് രാത്രി 11.30 വരെ appeared first on Express Kerala.

Spread the love

New Report

Close