loader image
സനൽ ദേവിന്റെ സംഗീതത്തിൽ ജേക്‌സ് ബിജോയി; ‘ആശകൾ ആയിരത്തിലെ’ പുതിയ ഗാനം ശ്രദ്ധേയമാകുന്നു!

സനൽ ദേവിന്റെ സംഗീതത്തിൽ ജേക്‌സ് ബിജോയി; ‘ആശകൾ ആയിരത്തിലെ’ പുതിയ ഗാനം ശ്രദ്ധേയമാകുന്നു!

ലയാളികളുടെ പ്രിയതാരം ജയറാമും മകൻ കാളിദാസ് ജയറാമും നീണ്ട ഇടവേളയ്ക്ക് ശേഷം സ്ക്രീനിൽ ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സനൽ ദേവ് സംഗീതം നൽകിയ ഈ മെലഡിക്ക് വരികൾ രചിച്ചിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ജേക്‌സ് ബിജോയിയും സാധിക കെ ആറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 23 വർഷങ്ങൾ കഴിഞ്ഞാണ് അച്ഛനും മകനും ഒരു സിനിമയിൽ മത്സരിച്ചഭിനയിക്കുന്നത് എന്നത് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

ഒരു വടക്കൻ സെൽഫി’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി. പ്രജിത് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് നിർമ്മാണം. ഇഷാനി, ആശാ ശരത്ത്, രമേശ് പിഷാരടി, ആനന്ദ് മന്മഥൻ, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടാതെ റാഫി, സുരേഷ് കുമാർ, സുധീർ പരവൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

See also  മലയാളിയുടെ ആനവണ്ടിക്ക് ഇന്ന് 88 വയസ്സ്; രാജകീയ പ്രൗഢിയോടെ കെഎസ്ആർടിസിയുടെ പിറന്നാൾ

The post സനൽ ദേവിന്റെ സംഗീതത്തിൽ ജേക്‌സ് ബിജോയി; ‘ആശകൾ ആയിരത്തിലെ’ പുതിയ ഗാനം ശ്രദ്ധേയമാകുന്നു! appeared first on Express Kerala.

Spread the love

New Report

Close