
ഇന്ത്യയുടെ സൈബർ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ഭാരതി എയർടെല്ലും പ്രമുഖ അമേരിക്കൻ ക്ലൗഡ് സുരക്ഷാ കമ്പനിയായ സ്കെയ്‌ലറും കൈകോർക്കുന്നു. രാജ്യത്തെ ബാങ്കിങ്, ഊർജ്ജം, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ തന്ത്രപ്രധാന മേഖലകളെ സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ‘എഐ & സൈബർ ത്രെട്ട് റിസർച്ച് സെന്റർ’ സ്ഥാപിക്കാനാണ് ഇരു കമ്പനികളും തീരുമാനിച്ചത്.
ഡിജിറ്റൽ ഉപഭോക്താക്കൾക്കും ദേശീയ സുരക്ഷയ്ക്കും ഒരുപോലെ മുതൽക്കൂട്ടാകുന്ന ഈ കേന്ദ്രം, പൊതു-സ്വകാര്യ മേഖലകളെയും അക്കാദമിക് രംഗത്തെയും ഒരുമിപ്പിക്കുന്ന ഒരു ദേശീയ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും. പരമ്പരാഗത ഫയർവാളുകൾക്കും വി.പി.എൻ.കൾക്കും പകരം ആധുനികമായ ‘സീറോ ട്രസ്റ്റ് ആർക്കിടെക്ചർ’ വഴി ഡിജിറ്റൽ സംവിധാനങ്ങളെ സുരക്ഷിതമാക്കുക. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് സൈബർ സുരക്ഷാ രംഗത്ത് വൈദഗ്ധ്യമുള്ള യുവതലമുറയെ പരിശീലിപ്പിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൈബർ ഭീഷണികളെ മുൻകൂട്ടി തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ രൂപകല്പന ചെയ്തതാണ് ഈ കേന്ദ്രം.
The post ഡിജിറ്റൽ ഇന്ത്യയ്ക്ക് കരുത്തായി ‘സ്കെയ്‌ലറും’ ‘എയർടെല്ലും’; രാജ്യത്തെ ആദ്യ എഐ സൈബർ ഗവേഷണ കേന്ദ്രം വരുന്നു appeared first on Express Kerala.


