
സുപ്രീം കോടതിയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ, അസിസ്റ്റന്റ് എഡിറ്റർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൽഎൽബി, ഡിപ്ലോമ, അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റായ sci.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന തീയതികൾ
വിജ്ഞാപനം പ്രസിദ്ധീകരിച്ചത്: 2026 ഫെബ്രുവരി 18
അപേക്ഷ ആരംഭിക്കുന്നത്: 2026 ഫെബ്രുവരി 23
അവസാന തീയതി: 2026 മാർച്ച് 8
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 22 ഒഴിവുകളാണുള്ളത്.
അസിസ്റ്റന്റ് എഡിറ്റർ (സുപ്രീം കോടതി റിപ്പോർട്ടുകൾ) – 5
അസിസ്റ്റന്റ് ഡയറക്ടർ (മ്യൂസിയം) – 1
സീനിയർ കോർട്ട് അസിസ്റ്റന്റ് (മ്യൂസിയം) – 2
അസിസ്റ്റന്റ് ലൈബ്രേറിയൻ – 14
Also Read: ഐഎഎസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ: പുതിയ ബാച്ചുകളിലേക്ക് ഫെബ്രുവരി 21 മുതൽ രജിസ്റ്റർ ചെയ്യാം
യോഗ്യതയും പ്രായപരിധിയും
അസിസ്റ്റന്റ് എഡിറ്റർ: നിയമ ബിരുദം (LLB) ഉണ്ടായിരിക്കണം. പ്രായപരിധി: 30 – 40 വയസ്സ്.
അസിസ്റ്റന്റ് ഡയറക്ടർ: മ്യൂസിയോളജിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. പ്രായപരിധി: 30 – 40 വയസ്സ്.
സീനിയർ കോർട്ട് അസിസ്റ്റന്റ്: മ്യൂസിയോളജിയിൽ ബിരുദാനന്തര ബിരുദം (55% മാർക്ക്). പ്രായപരിധി: പരമാവധി 35 വയസ്സ്.
അസിസ്റ്റന്റ് ലൈബ്രേറിയൻ: ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയും. പ്രായപരിധി: പരമാവധി 30 വയസ്സ്.
എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും. 2026 മാർച്ച് 1 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
ശമ്പള വിവരങ്ങൾ
അസിസ്റ്റന്റ് എഡിറ്റർ: 78,800 (അടിസ്ഥാന ശമ്പളം)
അസിസ്റ്റന്റ് ഡയറക്ടർ: 67,700 (അടിസ്ഥാന ശമ്പളം)
സീനിയർ കോർട്ട് അസിസ്റ്റന്റ്/അസിസ്റ്റന്റ് ലൈബ്രേറിയൻ: ₹47,600 (അടിസ്ഥാന ശമ്പളം)
അപേക്ഷാ ഫീസ്
ജനറൽ/ഒ.ബി.സി വിഭാഗക്കാർക്ക്: 1500
എസ്.സി/എസ്.ടി/മറ്റുള്ളവർക്ക്: 750
The post പ്രതിമാസം 78,800 അടിസ്ഥാന ശമ്പളം; സുപ്രീം കോടതിയിൽ അസിസ്റ്റന്റ് എഡിറ്റർ ആകാൻ അവസരം appeared first on Express Kerala.


